Lyrics : T.K.S.ദേവാ! ത്രീയേകാ നീ കൃപ ചെയ്തതിനാല്‍
നിന് പാദാശ്രിതനായി വീണു വണങ്ങുന്നേന്‍
1 നിന് പ്രിയസുതനെയ ക്രൂശിന്മേല് തകര്‍ത്തെന്‍
കടമഖിലവും തീര്‍ത്തല്ലോ
സങ്കടം സകലവും തീര്‍ന്നു പ്രത്യാശയി-
ലെന്മനമാശ്വസിക്കുന്നല്ലോ
2 മറ്റൊരുവനുമിതു ചെയ്തില്ല-കനിവുറ്റവരിതുപോല് മറ്റില്ല
മാനവ പാതകമേറ്റു മരിച്ചതു-മന്നിലിതെന്നിയെ മറ്റില്ല
3 മനസ്സലിവഗതയില് കാണിച്ചു-മമ മലിനതയാകവെ മായിച്ചു
മാറിലണച്ചു നിന്മഹിമയെഴുന്നൊരു
മന്ദിരേ ചേര്‍ത്തെന്നെ മാനിച്ചു.
4 പരിശുദ്ധന് പരിശുദ്ധനെന്നും ചൊല്ലി
ത്തിരുമുമ്പില്‍ ദൂതര്‍ വീഴുന്നെങ്കചന്റ
പാപത്തില്‍ ജീവിച്ചൊരെന്നെയോര്ത്തതിന്
നന്ദി ഞാനെങ്ങനെ കാണിക്കും!
Download pdf