Search Athmeeya Geethangal

84. ദേവദേവന്നു മംഗളം മഹോ 
Lyrics : J.J.
ദേവദേവന്നു മംഗളം മഹോന്നതനാം
ദേവദേവന്നു മംഗളം
 
1   ദേവദൂതരാകാശേ ദിവ്യഗീതങ്ങള്‍ പാടി
     കേവലാനന്ദത്തോടു മേവി സ്തുതി ചെയ്യുന്ന-
 
2   സകല ലോകങ്ങളിലെ സര്‍വ്വഗണങ്ങളെയും
     സുഖമുടനെ പടച്ചു സകലനാളും പാലിക്കും-
 
3   നരഗണങ്ങളിന്നതി ദുരിതമൊഴിപ്പതിന്നായ്
     തിരുമകനെ നരനായ് ധരിണിയിങ്കലയച്ച-
 
4   പാപബോധം വരുത്തി പാപിയെ ശുദ്ധമാക്കാന്‍  
     പാവനാത്മാവെ നല്‍കും ജീവജലാശയമാം-
 
5   ആദരവോടു തന്‍റെ വേദവെളിവുമനു-
     ജാതികള്‍ക്കരുളിയ ആദിനാഥനാകുന്ന-         

 Download pdf
33907248 Hits    |    Powered by Revival IQ