Search Athmeeya Geethangal

1178. അദ്ധ്വാനിക്കും - സ്നേഹിതരെ ഭാരം 
അദ്ധ്വാനിക്കും - സ്നേഹിതരെ ഭാരം ചുമപ്പവരെ
 
1   ആശ്വാസം നിങ്ങള്‍ക്കിങ്ങേകിടുവാനായ് രക്ഷകനേശു വിളിച്ചിടുന്നു
     ആശയോടേശുവിന്‍ ചാരേ വരൂ ആശ്വാസം നല്‍കുമവന്‍-
 
2   നിങ്ങള്‍ തന്‍ക്ലേശങ്ങളേതാകിലും പാപമോ രോഗമോ മറ്റെന്താകിലും
     വിശ്വാസത്തോടെ കടന്നുവരൂ ക്ലേശങ്ങള്‍ നീക്കുമവന്‍-
 
3   നന്മ ചെയ്വാന്‍ നിങ്ങള്‍ക്കാശയുണ്ടെങ്കിലും തിന്മയതല്ലോ ചെയ്തിടുന്നു
     പാപമതിന്നുടെ കാരണമെ പാപത്തെ നീക്കുമവന്‍-
 
4   വ്യര്‍ത്ഥവിചാരത്തില്‍ വീണുലയാതെ കര്‍ത്തനാമേശുവിലാശ്രയിപ്പിന്‍
     നിത്യനിരാമയ സ്വര്‍ഗ്ഗസുഖം നിശ്ചയം നല്‍കുമവന്‍-
 
5   ഇതു സുപ്രസാദ ദിനം പ്രിയരെ ഇതുതന്നെ കരുണാസമയം
     കാല്‍വറിയില്‍ പൂര്‍ത്തിയാക്കിയതാം രക്ഷയ്ക്കായ് വന്നിടുക-

 Download pdf
34198304 Hits    |    Powered by Revival IQ