Search Athmeeya Geethangal

128. ദേവദേവനേശുവിനെ സ്തുതി 
 
രീതി: ദേവജന സമാജമെ
 
1   ദേവദേവനേശുവിനെ സ്തുതിക്കണം നാം
     ദേവകളിന്നാരാധ്യനെ ദേവാധി ദേവന്‍ സ്വര്‍ഗ്ഗദേശേ
     വസിച്ചിരുന്നോന്‍ ദേഹരൂപമായ് ധരേ നരരെ തേടി വന്നു
 
2   ആരും വണങ്ങിടുമതി ശ്രേഷ്ഠമാം നാമ
     ധാരിയാം കര്‍ത്തനെ നമ്മള്‍ ഏകമായ് വണങ്ങണം
     ഏകി സര്‍വ്വമഹത്ത്വം ഏതൊരു നാവുമേറ്റു
     ചൊല്ലുന്ന കര്‍ത്താവാകും
 
3   അന്ധമായാരാധനയില്‍ ബന്ധിതരായ
     അന്ധമില്ലാ മനുജരെ ബന്ധുവാമേശു ദേവന്‍
     ബന്ധനം നീക്കി നമ്മെ സത്യാത്മാരാധനയ്ക്കായ്
     സത്യമായ് വേര്‍തിരിച്ച
 

 Download pdf
33907309 Hits    |    Powered by Revival IQ