Lyrics : K.V.S.
രീതി : ഇന്നു നാം വണങ്ങി
ദേവജന സമാജമേ നിങ്ങളശേഷം
ജീവനാഥനെ സ്തുതിപ്പിന്
ജീവനരുളും ദിവ്യജീവാമൃതമാം യേശു
ദേവന് നമ്മുടെ മദ്ധ്യേ മേവുന്നതു നിമിത്തം
1 ചാവിന്നവകാശത്തില് നിന്നതിദയയാല്
ദേവന് ദത്താക്കിനാന് നമ്മെ
ശാപമകന്ന പുതു ഭൂവാനങ്ങളില് സദാ
മേവുന്നതിനായ് നിത്യജീവന് നല്കിനാനവന്‍.
2 കല്ലുകളില്‍ വരച്ചതാം ചാവിന് ശുശ്രൂഷ-
യ്ക്കുള്ളിലിരുന്നയീ നമ്മെ
അല്ലല് കൂടാതെ തന്റെ തുല്യമില്ലാത്ത കൃപ
യ്ക്കുള്ളില്‍ കടത്തി പുതുവുള്ളം നല്കിനാനവന്‍
3 ഏകാത്മസ്നാനം മൂലവും അത്രയുമല്ല
ഏകാത്മപാനം വഴിയും
ഏക ശരീരമായിട്ടേകി ഭവിച്ചതിനാല്‍
ഏക പൂപാനുഭോഗഭാഗികളായിതു നാം
4 താനേ കഴിച്ചൊരേകമാം ബലിയാല്‍ തന്റെ
സൂനു സമുദായങ്ങളെ
ഊനമകറ്റി നിത്യ വാനരാജ്യാവകാശ
സ്ഥാനമതിങ്കലാക്കീട്ടാനന്ദാമൃതമേകി
5 കര്ത്തൃനിര്മ്മിതമായുള്ള പൊരുളാം
ദിവ്യ സത്യകൂടാരമതിങ്കല്
ശുദ്ധ ശുശ്രൂഷകനാം നിത്യപുരോഹിതന് താ-
നത്യാദരം നമുക്കായദ്യാപി ജീവിക്കുന്നു.
6 ഭൂവാനങ്ങളില് യോജിപ്പാം ദൈവാലയത്തില്‍
ജീവാരാധന ചെയ്യുവാന്‍
ലേവ്യപുരോഹിതത്വമാകവേ നീക്കി സര്‍വ്വ
സേവ്യമാനനാമവനാചാര്യരാക്കി നമ്മെ
![](images/PDF.gif)
Download pdf