Lyrics : K.V.S1 ദേവഗണനായകനേ! പാപഭയനാശകനേ!
ദീനജനപാലകനേ! ദിനമെന്നും സ്തുതി തവ!
2 ഉന്നതത്തെ വിട്ടുവന്നു മന്നിടത്തില്‍ ശാപമേറ്റു
പാപികളെ വീണ്ടെടുത്ത പരമേശാ! സ്തുതി തവ!
3 സുഖം ബലമിവ തന്നു ദുരിതങ്ങള്‍ തുലച്ചിന്നു
തിരുമുഖമണച്ചൊരു തിരുസുതാ സ്തുതി തവ!
4 മനമതില്‍ സമാധാനം ദിനന്തോറുമടിയരില്
നിറവായി പകരുന്ന നിഖിലേശാ! സ്തുതി തവ!
5 വരവിനായൊരുങ്ങി ഞാനനുദിനമിരിക്കുവാന്
ഒരുക്കി മാം നടത്തിടുമൊരുവനേ! സ്തുതി തവ!
6 ദിനവും നിന്നടിയിണ ശരണമെന്നുറച്ചു ഞാന്‍
മരുവുവാനരുളേണം മനുവേലാ! സ്തുതി തവ!
7 കൃപയെന്മേല് ചൊരിയുക പുതുശക്തി നിറയ്ക്കുക
ചിറകിന്കീഴ്മറയ്ക്കുക ചിരന്തന! സ്തുതി തവ!
![](images/PDF.gif)
Download pdf