Search Athmeeya Geethangal

32. ദേവകുമാരാ! സര്‍വ്വ പാപ 
Lyrics : K.V.S.
ദേവകുമാരാ! സര്‍വ്വ പാപ വിദൂരാ! ജയിക്ക
 
1   കേശം വെളുത്തവനേ! ജ്വാലാഗ്നിലോചനനേ!
     ഉച്ചക്കതിരവന്‍ പോലുജ്ജ്വലദാനനനേ
 
2   അങ്കിധരിച്ചു മാറില്‍ പൊന്‍കച്ച കെട്ടിയോനേ
     തങ്കവിളക്കുകള്‍ക്കുള്‍ തങ്കുന്ന ധര്‍മ്മജനേ-
 
3   ചുട്ടുപഴുത്തൊരോട്ടിന്‍ ത്വിട്ടിന്‍ മദമശേഷം
     തട്ടിക്കളഞ്ഞപാദ ത്വിട്ടാര്‍ന്ന സദ്പദനേ-
 
4   കോടിജലത്ധരികാ പാതത്തിന്നൊത്ത വിധം
     നീടാര്‍ന്നൊരൊച്ചയോടു കൂടും സനാതനനേ!-
 
5   മുറ്റും പ്രഭാവലയ മദ്ധ്യേ തിളങ്ങുമൊരു
     നക്ഷത്രമാല കൈയില്‍ ചാര്‍ത്തുന്ന നായകനേ
 
6   വായ്ത്തല രണ്ടിനാലും ശത്രുക്കളെയരിഞ്ഞു
     വീഴ്ത്തുന്ന ഖഡ്ഗമൊന്നു വായ്ക്കുള്ളിലേന്തിയൊരു-
 
7   ന്യായാസനസ്ഥ നിന്‍റെ കായപ്രദര്‍ശനത്താല്‍
     മായാവിമോഹമെല്ലാം ഭീയാര്‍ന്നു മണ്ടിടുമേ
 
8   എക്ലീസിയയ്ക്കു പ്രേമവിഗ്രഹമായവനേ
     മത്ക്ലേശമാകെ നീക്കി മുഖ്യാശിസ്സേകണമേ-

 Download pdf
33907194 Hits    |    Powered by Revival IQ