Search Athmeeya Geethangal

954. ദുരിതങ്ങളുയരും ധരയിലെ വാസം 
Lyrics : G.K
1   ദുരിതങ്ങളുയരും ധരയിലെ വാസം
     തീര്‍ന്നിടാറായ് പ്രിയരേ! ഹല്ലേലുയ്യാ
     കുരിശില്‍ തന്നുയിരും നല്‍കിയ നാഥന്‍ ചേര്‍ത്തിടും തന്നരികേ
         
          വന്നിടുമേ താന്‍ വിണ്ണില്‍ നമ്മെ തന്നോടണയ്ക്കാനുന്നതനായ്
          തന്നിടുമേ അവന്‍ മോദമെന്നുള്ളില്‍ തീര്‍ന്നിടുമേ എന്‍റെ ഖേദമെല്ലാം
 
2   കാഹളനാദം നാം കേട്ടിടുമ്പോള്‍ മോഹനരൂപനണഞ്ഞിടുമ്പോള്‍
     കണ്ണിമയ്ക്കും നിമിഷത്തിനുള്ളില്‍ മണ്ണിതില്‍നിന്നുമുയര്‍ന്നിടുമേ-
 
3   നിത്യത മൊത്തമെന്‍ കര്‍ത്തനൊത്ത് പാര്‍ത്തിടും പുത്തനെരൂശലേമില്‍
     കഷ്ടത, പട്ടിണിയില്ലവിടെ തുഷ്ടിയൊടേവരും വാണിടുമേ-

 Download pdf
33906829 Hits    |    Powered by Revival IQ