Lyrics : K.V.S.145-ാം സങ്കീര്‍ത്തനം
ദിവ്യരാജാ നിന്നെ വാഴ്ത്തും-നിന്റെ
ഭവ്യമാം നാമം ഞാനെന്നും പുകഴ്ത്തും
നാള്‍തോറും ഞാന്‍ തിരുനാമത്തെ വാഴ്ത്തി
നാഥാ തുടര്‍ന്നിനി നിന്നെ സ്തുതിക്കും.
1 യാവേ നീയോ മഹാന്‍തന്നെ-അതാല്‍
ഏവരുമെന്നേക്കും വാഴ്ത്തിടും നിന്നെ
ദേവാ നിന് കൈകളിന് ശ്രഷ്ഠകര്മ്മങ്ങള്
കേവലം ചൊല്ലുമേ കാലങ്ങള്‍തോറും
2 നിന് പ്രതാപത്തിന് മഹത്ത്വം തിങ്ങും
വന്‍ ബഹുമാനത്തെയൂന്നിയുരയ്ക്കും
ഉണ്മയായ് നിന്നത്ഭുതങ്ങളോടെങ്ങും
പൊങ്ങും നിന് ശക്തിയും തേജസ്സുമോതും-
3 നിന് നന്മയിന്നോര്മ്മയെങ്ങും-കാട്ടി
നിന് നീതിയെക്കുറിച്ചെന്നും ഞാന്‍ പാടും
നിന് ക്രിയകള്‍തന്നെ നിന്നെ സ്തുതിക്കും
നിന് ശുദ്ധിമാന്മാര് താന്‍ നിന്നെപ്പുകഴ്ത്തും-
4 മന്നാ! നിന് രാജ്യമെന്നേക്കും-നില്ക്കും
നിന്നധികാരമോ എന്നുമിരിക്കും
കണ്ണുകളൊക്കെയും നോക്കുന്നു നിന്നെ
നല്‍കുന്നവയ്ക്കു തീന് തല്‍സമയേ നീ
5 സത്യമായ് നോക്കി വിളിക്കും നരര്‍-
ക്കെത്രയും ചാരവേ നീയിരിക്കുന്നു.
ഭക്തരിന്നിച്ഛയെ സാധിച്ചവരിന്
പ്രാര്‍ത്ഥന കേട്ടു നീ രക്ഷ ചെയ്തിടും-
6 പാലിക്കും നീ സ്നേഹിപ്പോരെ
എന്നാല്‍ മൂലച്ഛേദം ചെയ്യും ദോഷവാന്മാരെ
ചേലോടു ഞാന്‍ സ്തുതി ചെയ്തിടുമെല്ലാ-
ക്കാലവും ജീവികള്‍ വാഴ്ത്തും നിന് നാമം-
Download pdf