Search Athmeeya Geethangal

583. ദിവ്യജനേശ്വര! ഭവ്യഗുണാത്മക! 
Lyrics : K.V.S
ദിവ്യജനേശ്വര! ഭവ്യഗുണാത്മക!
ഭാഗ്യാമൃതദായക! തിരുപ്പാദം ഗതിനായകാ!
 
1   ദിവ്യജഡം വെടിഞ്ഞവ്യയലോകേ നിന്നുര്‍വ്വിയില്‍ വന്നപരാ!
     പരദേവവിഹതാശര! പൂര്‍വ്വോദിതമാത്മ നിര്‍വ്യാജവാക്കത്ര
     നിര്‍വ്വഹിപ്പാന്‍ വന്ന സര്‍വ്വേശ്വരാ! സുന്ദര! ഹൃതഗര്‍വ്വജനതേശ്വര!
 
2   ദുഷ്ടസാത്താനടിപ്പെട്ടെത്രയും മഹാ കഷ്ടമനുഭവിച്ചേന്‍-
     അതാലേറ്റം പരിതപിച്ചേന്‍ ഇഷ്ടനാഥാ! തിരുവിഷ്ടമിയന്നെന്നെ
     കഷ്ടതയില്‍നിന്നു മീട്ടതറിഞ്ഞുറച്ചേന്‍-കൃപ തൊട്ടെന്നു നിശ്ചയിച്ചേന്‍
 
3   മന്നാ! ഭവാന്നുയിരിമ്മണ്‍മയന്നു നീ തന്നിടുമെന്നാകിലോ-ബഹു
     ധന്യനായ് തീര്‍ന്നിടുവേന്‍ വിണ്ണവരെന്നാളുമന്യാദൃശസ്നേഹ-
     നന്ദികലര്‍ന്നീശ! നിന്നെസ്തുതിക്കും വിധം
     ഞങ്ങളെന്നേക്കും വാഴ്ത്തും ദൃഢം-                                             
 
K.V.S

 Download pdf
33906992 Hits    |    Powered by Revival IQ