Search Athmeeya Geethangal

173. അത്ഭുതവാനേ അതിശയവാനേ 
Lyrics : S.J
അത്ഭുതവാനേ അതിശയവാനേ ആരാധിക്കുന്നു നിന്നെ
ഞാനാരാധിക്കുന്നു ദൈവാധി ദൈവത്തിനു
സ്തോത്രം ചെയ്യുവിന്‍ കര്‍ത്താധി കര്‍ത്താവിനെ
വാഴ്ത്തി പാടുവിന്‍ ഏകനായ്
അത്ഭുതം ചെയ്തിടുവോനെ
ജീവനുള്ള കാലമെന്നും ആരാധിച്ചിടാം-
 
1   ജ്ഞാനത്തോടെ വാനത്തെ നിര്‍മ്മിച്ചവന്
     ഭൂമിയെ വെള്ളത്തിന്‍മേല്‍ വിരിച്ചവന്
     പ്രഭ ചൊരിയാന്‍ താരകം നിര്‍മ്മിച്ചവന്
     ആയുസ്സുള്ള കാലമെന്നും സ്തുതികരേറ്റിടാം-
 
2   ചെങ്കടലില്‍ വഴിതുറന്ന ദൈവം നീയല്ലോ
     യിസ്രായേലെ വഴി നടത്തിയ ശക്തന്‍ നീയല്ലോ
     ശത്രുവെ സംഹരിച്ചു സ്വന്തജനത്തെ നീ    
     പോറല്‍ ലേശം ഏറ്റിടാതെ മറുകരയേറ്റി-
 
3   എരിവെയിലില്‍ മരുഭൂവില്‍ മേഘസ്തംഭമായ്
     കൂരിരുള്‍ താഴ്വരയില്‍ അഗ്നിസ്തംഭമായ്
     മാറയെ മധുരമാക്കി അനുദിനമെന്നെ
     ജയത്തോടെ നടത്തുവാന്‍ ശക്തനായവനെ-
 
4   ബാശാനെ ഓഗിനെ സീഹോനേയും നീ
     സംഹരിച്ചു ദേശത്തെ വീണ്ടുകൊണ്ടു നീ
     യിസ്രായേലിനവകാശം ഏകിയവന്‍ നീ
     എന്നെന്നും വാഴ്ത്തിപാടാന്‍ യോഗ്യനും നീയേ-
 
5   താഴ്ചയില്‍ എന്നെയോര്‍ത്തു സ്വയം വെടിഞ്ഞവനെ
     ശത്രുവിന്‍ കയ്യില്‍ നിന്നെന്നെ വീണ്ടവനെ
     അന്നന്നു വേണ്ടതാം മന്ന തന്നവനെ
    അന്ത്യമാം ശ്വാസം വരെ ആരാധിക്കും ഞാന്‍

 Download pdf
34198395 Hits    |    Powered by Revival IQ