Search Athmeeya Geethangal

1236. ദിവസാവസാന സമയമായ്  
Lyrics : T.K.S
രീതി: പരമപിതാവിനെ പാടി
 
1   ദിവസാവസാന സമയമായ് നാഥാ!
     തവസന്നിധാനം ഞാന്‍ തേടുന്നു മോദാല്‍
     ദിവസങ്ങള്‍ക്കൊക്കെയും പൂര്‍വ്വനാം ദേവാ!
     നവസംഗീതം പാടി വാഴ്ത്തും നിന്‍നാമം-
 
2   പറവകള്‍ കൂടുകള്‍ തന്നിലണഞ്ഞു
     പകലോന്‍ പടിഞ്ഞാറെ കടലില്‍ മറഞ്ഞു
     പകലുള്ളൊരു പരിപാടികളെല്ലാം കഴിഞ്ഞു
     പരിപാലക പാദത്തില്‍ ഞാനുമണഞ്ഞു-
 
3   തിരുമമ്പില്‍ വരുവോരെ നിരസിക്കയില്ല
     തിരുവദനം കാണുന്നോര്‍ ലജ്ജിക്കയില്ല
     തിരുവചനം പാലിപ്പോര്‍ക്കൊരു ഭീതിയില്ല
     ശരണമവര്‍ക്കെന്നും നീ തന്നേ നാഥാ!-
 
4   പലവിധമാം പൈശാചിക പോര്‍ നടക്കുമ്പോള്‍
     പകലില്‍ തവ കൈയെന്നെ താങ്ങുന്നു നിത്യം
     അകതളിരില്‍ സുഖമൊടു ഞാന്‍ പാടുന്നീ നേരം
     പക വളരും പാരില്‍ തവ പാദം മമ ശരണം-

 Download pdf
33906890 Hits    |    Powered by Revival IQ