Search Athmeeya Geethangal

647. ദിനം ദിനം ദിനം നീ വാഴ്ത്തുക 
രീതി: അനാദിനാഥനേശു
         
ദിനം ദിനം ദിനം നീ വാഴ്ത്തുക യേശുവിന്‍ പൈതലേ നീ
അനുദിനവും പാടി വാഴ്ത്തുക
 
1   കാല്‍വറി രക്തമേ-യേശുവിന്‍ രക്തമേ
     കാല്‍വറിയില്‍ യേശുതാന്‍ സ്വന്തരക്തം ചിന്തിനിന്‍
     പാപത്തെ ശാപത്തെ നീക്കി തന്‍റെ രക്തത്താല്‍
 
2   രോഗം ശിലിച്ചവന്‍ പാപം വഹിച്ചവന്‍
     കാല്‍വറി മലമുകള്‍ കൈകാല്‍കള്‍ വിരിച്ചവന്‍
     രക്ഷിക്കും യേശുവിന്‍ പാദത്തില്‍ സമര്‍പ്പിക്ക-
 
3   എന്നേശു സന്നിധി എനിക്കെത്രയാശ്വാസം
     ക്ലേശമെല്ലാം മാറ്റിടും രോഗമെല്ലാം നീക്കിടും
     വിശ്വാസത്താല്‍ നിന്നെ യേശുവില്‍ സമര്‍പ്പിക്ക-
 
4   ഞാന്‍ നിത്യം ചാരിടും എന്നേശു മാര്‍വ്വതില്‍
     നല്ലവന്‍ വല്ലഭന്‍ എന്നേശു എത്ര നല്ലവന്‍
     എന്നേശു പൊന്നേശു എനിക്കെത്ര നല്ലവന്‍-
 
5   ആത്മാവിന്‍ ജീവിതം ആനന്ദ ജീവിതം
     ആത്മാവില്‍ നിറയുക ആനന്ദനദിയിതു
     പാനം ചെയ്തിടുക യേശു വേഗം വന്നിടും-        

 Download pdf
33907230 Hits    |    Powered by Revival IQ