27. ദിനമനു മംഗളം ദേവാധിദേവാ
Lyrics : K.V.S.ദിനമനു മംഗളം ദേവാധിദേവാ
ദേവാധിദേവാ ദേവാധിദേവാ
1 ദിവിമരുവീടും ജീവികളാകെ
ദിനവും നിന്നടിയിണ പണിയുന്നു നാഥാ!
2 നിന്തിരു തേജ-സ്സന്തരമെന്യേ
ചന്തമായടിയങ്ങള് കാണ്മതിന്നരുള്ക
3 തിരുക്കരം തന്നിലിരിക്കുമച്ചെങ്കോല്
ഭരിച്ചിടുന്നഖിലവും വിചിത്രമാം വിധത്തില്‍
4 ഏതൊരു നാളും നിന്തിരു കൈയാല്‍
ചേതന ലഭിച്ചെങ്ങള്‍ മോദമായ് വാഴ്വൂ
5 നിത്യമാം ജീവന് പുത്രനിലൂടെ
മര്ത്യരാമടിയര്ക്കു തന്ന മഹേശാ!
![](images/PDF.gif)
Download pdf