Search Athmeeya Geethangal

366. ദയലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം 
Lyrics : E.V.V
1   ദയലഭിച്ചോര്‍ നാം സ്തുതിച്ചിടുവോം
     അതിനു യോഗ്യന്‍ ക്രിസ്തുവത്രേ
     മാധുര്യരാഗമാം ഗീതങ്ങളാലെ അവനെ നാം പുകഴ്ത്തിടാം-
 
2   തന്‍ തിരുമേനിയറുക്കപ്പെട്ടു തന്‍
     രുധിരത്തിന്‍ വിലയായ് വാങ്ങിയതാം
     ഗോത്രങ്ങള്‍, ഭാഷകള്‍, വംശങ്ങള്‍,
     ജാതികള്‍ സര്‍വ്വവും ചേര്‍ന്നുകൊണ്ട്-
3   പാപത്തിന്നധീനതയില്‍ നിന്നീയടിയാരെ താന്‍ വിടുവിച്ചു
     അത്ഭുതമാര്‍ന്നൊളിയില്‍ പ്രിയന്നുടെ രാജ്യത്തിലാക്കിയതാല്‍-
 
4   വീഴുന്നു പ്രിയനെ വാഴ്ത്തിടുവാന്‍
     സിംഹാസന വാസികളും താന്‍
     ആയവനരുളിയ രക്ഷയിന്‍ മഹിമയ്ക്കായ് കിരീടങ്ങള്‍ താഴെയിട്ട്-
 
5   ദൈവകുഞ്ഞാടവന്‍ യോഗ്യനെന്ന്
     മോക്ഷത്തില്‍ കേള്‍ക്കുന്ന ശബ്ദമത്
     സ്തുതിച്ചിടാം വെള്ളത്തിന്നിരച്ചില്‍ പോല്‍
     ശബ്ദത്താല്‍ പരിശുദ്ധയാം സഭയേ!-                      
 
E.V.V

 Download pdf
33906736 Hits    |    Powered by Revival IQ