Search Athmeeya Geethangal

1046. തേജസ്സിലേശുവിന്‍ പൊന്മുഖം 
Lyrics : K.M.
തേജസ്സിലേശുവിന്‍ പൊന്മുഖം ഞാന്‍ കാണും
കാലം ഏറ്റം ആസന്നമേ
അതെന്നാശയേ-അതെന്നാനന്ദമേ അതെന്‍ പ്രത്യാശയിന്‍ പ്രഭാതമേ
 
1   ആനന്ദദായകനാം എന്‍ പ്രിയനെ കണ്ടിടുമ്പോള്‍
     കണ്ണുനീരെല്ലാം നീങ്ങിടുമേ എന്‍റെ അല്ലലാകെയകന്നിടും
     എനിക്കാനന്ദമേ യുഗായുഗം-
 
2   വാഗ്ദത്തനാടതിലെ ശാശ്വതമാം വീട്ടിലെന്‍
     സേവകര്‍ ദൈവദൂതരല്ലോ ദൈവപൊന്‍മുഖം ദിനം കണ്ടിടും
     ശുദ്ധരോടൊന്നായ് ഞാന്‍ സ്തുതിച്ചിടും-
 
3   ഈ മണ്ണിലെന്‍റെ ക്ലേശമല്‍പ്പകാലം മാത്രം
     മാഞ്ഞുപോം അതു കിനാവുപോല്‍
     നിത്യതേജസ്സില്‍ ഘനമാണതിന്‍ ഫലമെന്‍ പ്രിയനന്നു നല്‍കിടും
 
4   ഹാ! ഇത്ര ഭാഗ്യമെന്‍ ജീവിതത്തിനേകിയ പ്രാണപ്രിയനെന്‍ പ്രമോദമേ
     അവനെന്‍റെയുപനിധി കാത്തിടും വാനമേഘത്തിലെന്നെ ചേര്‍ത്തിടും

 Download pdf
33906957 Hits    |    Powered by Revival IQ