Search Athmeeya Geethangal

432. തേനിലും മധുരം വേദമല്ലാതി 
Lyrics : K.V.S.
തേനിലും മധുരം വേദമല്ലാതിന്നേതുണ്ടു ചൊല്‍ തോഴാ
നീ-സശ്രദ്ധമിതിലെ സത്യങ്ങള്‍ വായിച്ചു ധ്യാനിക്കുകെന്‍ തൊഴാ!
 
1  മഞ്ഞുപോല്‍ ലോകമഹികള്‍ മുഴുവന്‍ മാഞ്ഞിടുമെന്‍ തോഴാ
    ദിവ്യ-രഞ്ജിത വചനം ഭഞ്ജിതമാകാ ഫലം പൊഴിക്കും തോഴാ-
 
2   പൊന്നും വസ്ത്രങ്ങളും മിന്നും രത്നങ്ങളുമിതിന്നു സമമോ തോഴാ?
    എന്നും-പുതുബലമരുളും അതിശോഭ കലരും ഗതിതരുമന്യൂനം-
 
3  തേനൊടു തേന്‍ കൂടതിലെ നല്‍തെളിതേനിതിന്നു സമമോ തൊഴാ?
    ദിവ്യ-തിരുവചനം നിന്‍ദുരിതമകറ്റാന്‍ വഴിപറയും തോഴാ-
 
4  ജീവനുണ്ടാക്കും ജഗതിയില്‍ ജനങ്ങള്‍ക്കതിശുഭമരുളിടും
   നിത്യ-ജീവാത്മസൗഖ്യം ദേവാത്മാവരുളും വഴിയിതു താന്‍ ന്യൂനം-
 
5  കാനനമതില്‍വച്ചാനന്ദരൂപന്‍ വീണവനോടെതിര്‍ക്കേ ഇതിന്‍-
    ജ്ഞാനത്തിന്‍ മൂര്‍ച്ച സ്ഥാനത്താലവനെ ക്ഷീണിപ്പിച്ചെന്നോര്‍ക്ക-
 
6  പാര്‍ത്തലമിതിലെ ഭാഗ്യങ്ങളഖിലം പരിണമിച്ചൊഴിഞ്ഞിടിലും
    നിത്യ-പരമേശവചനം പാപിക്കു ശരണം പരിചയിച്ചാല്‍ ന്യൂനം-      
 
K.V.S

 Download pdf
33906814 Hits    |    Powered by Revival IQ