Search Athmeeya Geethangal

598. തേനിലും മധുരമേശുവിന്‍ നാമം 
Lyrics : M.E.C.
തേനിലും മധുരമേശുവിന്‍ നാമം ദിവ്യമധുരാമമേ- അതു
തേടുകിലുലകിലേവനും സദൃഢം നേടും നിത്യാനന്ദത്തെ
 
1   പാതയിലെന്നും നല്ലൊരു ദീപവുമാപത്തിലഭയവുമേ-എന്‍റെ
     വ്യാധിയിലൗഷധമാധിയിലാനന്ദം സകലവുമെനിക്കവനാം-
 
2   ലോകസുഖങ്ങള്‍ സ്വപ്നസമാനമാകെയകന്നൊഴിയും -സര്‍വ്വ
     ശോകവും തീര്‍ക്കുമേശുവിന്‍ നാമം ശാശ്വതം ശാശ്വതമേ-
 
3   മാനവരൂപമണിഞ്ഞവനുലകില്‍ താണവനായെങ്കിലും-സര്‍വ്വ
     മാനവര്‍ വാനവരഖിലരുമൊരുപോല്‍ തന്‍പദം കുമ്പിടുമേ-
 
4   ലാഭമെന്നുലകം കരുതുവതഖിലം ചേതമെന്നെണ്ണുന്നു ഞാന്‍-എന്‍റെ
     ലാഭമിനിയുമെന്നേശുവിന്‍ തൃപ്പദം ചേര്‍ന്നിടും ഞാനൊടുവില്‍-

 Download pdf
33906939 Hits    |    Powered by Revival IQ