1 തേടിവന്നോ ദോഷിയാം എന്നെയും എന്നെയും നാഥാ
ഇത്രമാം സ്നേഹം ഉയിര്കൊടുത്തെനിക്കായ്
മന്നവാ വര്‍ണ്ണിപ്പാനെളുതല്ല എനിക്ക്
2 ക്ഷോണിതലെ ക്ഷീണം ഭവിച്ചിടാതെന്നെയും നാഥാ
ആണിപ്പഴുതുള്ള പാണികളാലെ പ്രീണിച്ചനുഗ്രഹിച്ചിടുക നിത്യം
3 പോഷിപ്പിക്കാ പഥ്യവചനമാം ക്ഷീരത്താലെന്നെ
നിര്മ്മലതോയം നിത്യം കുടിപ്പിച്ച്
പച്ചപ്പുല്‍ ശയ്യയില്‍ കിടത്തിടുന്നോനെ
4 നിര്‍ത്തിടുക കളങ്കമേറ്റേശുവേ കറയില്ലാതെന്നെ
പളുങ്കുകടല്ത്തീരത്തങ്ങു ഞാനെന്റെ
മധുരഗാനരഥമതിലേറി ഗമിപ്പാന്‍-
5 കുഞ്ഞാടിന്റെ കൂടെ ഗമിച്ചവര് പാടുമേ മോദാല്
സീയോന് മലയില്‍ സീമയറ്റാനന്ദം
എന്നിനീം ലഭിക്കുമോ മല്‍പ്രാണനാഥാ-
![](images/PDF.gif)
Download pdf