Search Athmeeya Geethangal

120. അത്യുന്നതന്‍ സുതനേ ആ 
Lyrics : E.P.J.
രീതി: യേശു നാഥാ വാ-വാ-
         
അത്യുന്നതന്‍ സുതനേ ആരംഭകാരണനേ
അങ്ങയെ സ്തുതിച്ചിടും ആരാധിച്ചാനന്ദിക്കും
 
1   കാല്‍വറി മാമലയില്‍ കാരിരുമ്പാണികളാല്‍
     ക്രൂശിതനായ് എന്‍റെ പാപങ്ങള്‍ പോക്കിയതാല്‍
     നന്ദിയായ് കുമ്പിടുന്നു-
 
2   കഷ്ടത്തിലാശ്രയം നീ ദു:ഖത്തില്‍ സാന്ത്വനവും
     ശത്രുകൈയില്‍ നിന്നും മാമക മോചനവും
     നിന്‍കൃപയൊന്നുമാത്രം-
 
3   ജാതിവംശങ്ങള്‍ മദ്ധ്യേ സത്യത്തിന്‍ സാക്ഷിയായി
     ഇരുളിലൊരു ദീപം പോല്‍ നിന്നില്‍ ഞാന്‍ ശോഭിച്ചിടാന്‍
     അരുളേണം, നിന്‍കൃപകള്‍-
 
4   ആത്മാവാം ദൈവമേ നിന്‍ ശക്തിയാല്‍ ഞാന്‍ നടപ്പാന്‍
     പാവനഹൃദയം എന്നില്‍ പകര്‍ന്നിടൂ നീ
     പാരിലെന്‍ നാള്‍കളെല്ലാം-

 Download pdf
34198411 Hits    |    Powered by Revival IQ