Lyrics : M.E.C.തുണയെനിക്കേശുവേ കുറവിനിയില്ലതാല്‍
അനുദിനം തന് നിഴലില്‍ മറവില്‍ വസിച്ചിടും ഞാന്‍
1 അവനെന്റെ സങ്കേതവും അവലംബവും കോട്ടയും
അവനിയിലാകുലത്തില്‍ അവന് മതിയാശ്രയിപ്പാന്‍-
2 പകയെന്റെ കെണികളിലും പകരുന്ന വ്യാധിയിലും
പകലിലും രാവിലും താന്‍ പകര്‍ന്നിടും കൃപമഴപോല്‍-
3 ശരണമവന്‍ തരും തന് ചിറകുകളിന്‍ കീഴില്‍
പരിചയും പലകയുമാം പരമനിപ്പാരിടത്തില്‍-
4 വലമിടമായിരങ്ങള്‍ വലിയവര്‍ വീണാലും
വലയമായ് നിന്നെന്നെ വല്ലഭന് കാത്തിടുമേ-
5 ആകുലവേളകളില്‍ ആപത്തുനാളുകളില്‍
ആഗതനാമരികില്‍ ആശ്വസിപ്പിച്ചിടുവാന്‍-
Download pdf