Lyrics : P.V.T.രീതി: പരനേശുവേ
തിരുവേദത്തിന്‍ പൊരുളേ മമ ഗുരുവായ മഹേശജനേ
അരുളേണമീ സമയം തവ പരമാമൃതമാം വചനം
1 പരിശുദ്ധ വേദമതില് നിന്നത്ഭുത കാര്യങ്ങള്‍ കാണ്മതിനായ്
തുറക്കേണമേ മമ കണ്കള് നീ കൃപയോടു പരാപരനേ-
2 പരമാവിയിന്‍ വരമേകണം വിരവോടെയീ ദാസനു നീ
പരമാനന്ദകരമാം മൊഴി പരിചോടു ഗ്രഹിപ്പതിനായ്-
3 ഉലകമതിന് പല ചിന്തകള്‍ ബലമായി വന്നെന് മനസ്സി-
ന്നലമ്പല് ചെയ്യാതിരിക്കാനടിയനെ കാത്തു സൂക്ഷിക്കണമേ-
4 മധുരം തവവചനം എനിക്ക് തേന്കട്ടയേക്കാളധികം
സതതം മഹാനിധിയാമിതു സദയം തരണം പരനേ-
5 ഉലകമതില് വിലയേറിയ പല മുത്തുരത്നങ്ങളെക്കാള്
അലങ്കാരമായ് വിലസിടുന്നു ബലമേറിയ നിന്മൊഴികള്-
6 മറവായുള്ള മഹാമര്‍മ്മങ്ങള്‍ മനതാരില്‍ പതിവതിന്നായ്
മറക്കാതെ ഞാന്‍ കരുതിടുവാന്‍ തരണം കൃപയെയധികം-
![](images/PDF.gif)
Download pdf