Search Athmeeya Geethangal

480. Xncp-hZതിരുവദനം ശോഭിപ്പിച്ചെൻ ഇരുളകലെ പോക്കിടു 
Lyrics : K.V.S
തിരുവദനം ശോഭിപ്പിച്ചെൻ
ഇരുളകലെ പോക്കിടുവാൻ
കരുണാവാരിധേ ദൈവമേ നമിച്ചിടുന്നേ
നിരുകരവും കൂപ്പിത്തൊഴുന്നേൻ

1. പരിമളതൈലത്താൽ നിന്റെ
ശിരമഭിഷേകം ചെയ്തൊരു
മരിയയിലത്യന്തം കാരുണ്യം ചൊരിഞ്ഞനാഥാ
വരമരുളിടേണമിവന്നു

2. അരിവരരിൻ സൈന്യം കണ്ടു
പരവശനായ്ത്തീരാതെ ഞാൻ
ഇരുപുറവും നിന്നെക്കാണുവാൻ ഹൃദയകൺകൾ
ഉരുകൃപയാൽ തുറക്കേണമേ

3. പരമഗുരോ നിൻ നാമത്തെ-
ക്കരുതിയെനിക്കുണ്ടാകുന്ന
കരുമനകൾ നിത്യംസഹിപ്പാനരുൾകദേവാ
കുരിശിൽ മരിച്ചുളേളാരീശനേ!

4. ഇരവുകഴിഞ്ഞതിമോഹനമാ
മരുണനുദിച്ചിടും പൊഴുതും
തരണി മറഞ്ഞിടും നേരവും ഭവൽസ്മരണം
വരണമെനിക്കുളളിൽ സ്വൈരമായ്

5. അരനിമിഷം നിന്നെ വിട്ടാൽ
അരികിലെനിക്കാരുളളയ്യോ
മരിമകനേ, നിൻസുഗന്ധമാം ശ്വാസവായുവെൻ
കരളിനുറപ്പേകുന്നെപ്പോഴും

6. മരണദിനത്തോളം നിന്റെ
ചരണയുഗം സേവിച്ചാത്മ
ശരണമതായ് നിന്നെപ്രാപിച്ചു നിന്നിൽലയിപ്പാ
നരുളണമേ ദിവ്യാശിസ്സുകൾ

 Download pdf
30257341 Hits    |    Powered by Revival IQ