Search Athmeeya Geethangal

895. തിരുമുഖം കാണുന്തോറു 
Lyrics : J.J.
തിരുമുഖം കാണുന്തോറുമൊരുമയിന്‍ കതിരാലെന്നരവിന്ദം വിടരുന്നു
അരുമയിന്നുയിരാളാ! അഴകേറും മണവാളാ!
കരിമുകില്‍ കുഴലാളാ! കരുണയിന്‍ മാനുവേലാ!
 
1   ആദിയില്‍ താതന്‍ നിന്നോടിണച്ചാനെന്നെയെന്നാലും
     പാതകന്‍ നിന്നില്‍നിന്നു പിരിച്ചിതെന്നെ
     ആദിവചനം ജഡമായോനേ നിന്‍ജീവനെ
     യാതനയിലാക്കിയ പാപി ഞാനേ!
         
          പാതിവ്രത്യഭംഗത്താല്‍ പൂതിപ്പൂഴിയാമെന്നില്‍
          നീതിപരിമള നീരൂതിവായാലൊഴിച്ച
 
2   പഞ്ചപാതകിയാമെന്‍ നഞ്ചുണ്ടവായില്‍നിന്നു
     പുഞ്ചിരിയോടു തൂകും കെഞ്ചുംമൊഴി നെഞ്ചു പൊടിയിച്ചൂറും
     നിന്‍ജീവനത്താലെന്നില്‍ ചെഞ്ചമ്മേ ചെയ്യുന്നഭിഷിഞ്ചനത്തെ-
         
          അഞ്ചുമുറിവില്‍ നിന്നു പഞ്ചമ്പന്‍ബാണമേറ്റ
          നിഞ്ചേടി ഞാനാകയാലെന്‍ ചിന്തനമെല്ലാം നിന്‍-
 
3   കാന്താ! നിന്‍ കനകവായ് കാന്തികലരുകയാല്‍
     പൂന്തേനുരുവായ നിന്‍ സ്വാന്തമുള്ള
     നിന്തേന്‍ ചൊല്‍ക്കുറിയാല്‍ സുഗന്ധം
     നല്‍കിടുന്നൊരു കാന്താരവിന്ദമാമീ കാന്തയെ നീ-
         
          സന്തോഷത്തോടുള്‍ക്കൊണ്ടു സന്തതം തിരുമാര്‍വ്വില്‍
          ചിന്താമണിയാ നീ ചേര്‍ക്കെന്‍ ചിന്തനമെല്ലാം നിന്‍റെ-
 
4   മന്നാ! നിന്‍പൊന്നിന്‍കരമെന്നില്‍ നിഴലിച്ചതാല്‍
     നിന്നുരുവമെന്നുള്ളില്‍ മിന്നുന്നിതാ നിന്നില്‍ മാത്രമൊഴികെ
     മണ്ണിലുള്ളൊന്നിലുമേ എന്‍നാവിന്നില്ല രുചി തെല്ലുപോലും
         
          നിന്നുയിര്‍ നിറഞ്ഞ നിന്‍ വഹ്നിബീജമാം മന്നാ
          തന്നുപോഷിപ്പിക്കെന്നെ വിണ്ണൊളികള്‍ നിറഞ്ഞ

 Download pdf
33907366 Hits    |    Powered by Revival IQ