Search Athmeeya Geethangal

1196. തിരുപ്പാദം തേടിയിതാ വരും 
Lyrics : G.P.
തിരുപ്പാദം തേടിയിതാ വരും സാധു ഞാന്‍ യേശുവേ
കൃപ തന്നനുദിനവും എന്നെ നടത്തണമേ
 
1   ദുഃഖഭാരത്താലെന്‍ ഹൃദയം തളരാതിരുന്നിടുവാന്‍
     കനിവോലും കരതലത്താല്‍ കനിവോടെന്നെ താങ്ങണമേ-
 
2   സമാധാനമില്ലാതുലകം സദാ ഭീതി പൂണ്ടിടുന്നേ
     തവ സാന്ത്വന നുകമേറ്റു തങ്ങുവോര്‍ക്കെന്തൊരാശ്വാസമേ-
 
3   ജഡമോഹങ്ങള്‍ വെടിഞ്ഞടിയന്‍ ജീവപാതയില്‍ നടപ്പാന്‍
     ജഗത്നാഥാ! ബലം തരിക ജയജീവിതം ചെയ്തിടുവാന്‍-
 
4   ചുടുചോര ക്രൂശില്‍ ചൊരിഞ്ഞെന്‍ കൊടുംപാപം തീര്‍ത്ത പരാ!
     നിനക്കായെന്‍ ജീവിതത്തെ നിഖിലം സമര്‍പ്പിക്കുന്നു ഞാന്‍-        

 Download pdf
33906732 Hits    |    Powered by Revival IQ