Lyrics : K.V.S.1 തിരുചരണ സേവ ചെയ്യും നരരിലതി പ്രേമമാര്‍ന്ന
പരമഗുണ! യേശുനാഥാ! നമസ്കാരം!
2 നിജ ജനക സന്നിധിയും വിബുധരുടെ വന്ദനയും
വെടിഞ്ഞു വന്ന ദിവ്യഗുരോ! നമസ്കാരം!
3 പശുക്കുടിയില്‍ ജീര്ണ്ണവസ്ത്രമതില്
പൊതിഞ്ഞ രൂപമതു
ശിശുമശിഹ തന്നെയാവോ! നമസ്കാരം!
4 ക്രൂശില്‍ തിരുദേഹം സ്വയം യാഗമാക്കി ലോകരക്ഷ
സാധിച്ചൊരു ധര്‍മ്മനിധേ! നമസ്കാരം!
5 പിതൃസവിധമണഞ്ഞു മമ കുറവുകള്‍ക്കു ശാന്തി ചെയ്വാന്
മരുവിടുന്ന മാന്യമതേ! നമസ്കാരം!
6 നിയുത രവിപ്രഭയോടിഹ പുനര്ഗ്ഗമിച്ചു പാപികള്‍ക്കു
നിരയ ശിക്ഷ നല്‍കും വിഭോ! നമസ്കാരം!
7 ഉലകിനുള്ള മലിനതകളഖിലം പരിഹരിച്ചു ഭൂവില്‍
ദശ ശതാബ്ദം വാഴുവോനേ! നമസ്കാരം!
![](images/PDF.gif)
Download pdf