Search Athmeeya Geethangal

629. തിരുകൃപതന്നു നടത്തണമെന്നെ 
Lyrics : G.P.
തിരുകൃപതന്നു നടത്തണമെന്നെ
തിരുഹിതം പോലെയെന്‍ നാഥാ!
 
1   ബഹുവിധമെതിരുകള്‍ വളരുമീനാളില്‍ ബലഹീനനാം ഞാന്‍
     തളര്‍ന്നുപോകാതെ ബലമെഴും കരത്താല്‍ താങ്ങണമെന്നെ
     ബഹുലമാം കൃപയാല്‍ നടത്തണം നാഥാ!-
 
2   മരുതലമേകും ദുരിതങ്ങളഖിലവും മകുടങ്ങളാണെന്നെണ്ണി
     ഞാന്‍ വസിപ്പാന്‍ തിരുകൃപയെന്നില്‍ പകരണമനിശം
     തിരുമൊഴി കേട്ടു ഞാന്‍ വളരുവാന്‍ നാഥാ!-
 
3   പഴയ മനുഷ്യനെ ഉരിഞ്ഞു ഞാന്‍ കളഞ്ഞ്
     ഉയിരുള്ളനാള്‍ വരെയും ഉലകില്‍ നിന്‍ വഴിയില്‍
     ഉണ്മയായ് നടപ്പാന്‍ ബലം തരൂ നാഥാ!-
 
4   നിന്‍നാമം എന്നില്‍ മഹിമപ്പെടേണം നിന്‍സ്നേഹമെന്നില്‍
     നിറഞ്ഞു വരേണം നീയെന്നില്‍ വളര്‍ന്നും ഞാനെന്നില്‍ കുറഞ്ഞും                    
     നിന്നില്‍ ഞാന്‍ മറഞ്ഞു മായണം നാഥാ!-                                       
 
G.P

 Download pdf
33907366 Hits    |    Powered by Revival IQ