Search Athmeeya Geethangal

940. താമസമാമോ നാഥാ! വരാനായ്  
Lyrics : M.E.C.
താമസമാമോ നാഥാ! വരാനായ് താമസമാ-മോ?
താമസമാമോ നാഥാ വരാനായ് ആ ആ
ഭൂവാസമോര്‍ത്താല്‍ അയ്യോ! പ്രയാസം താമസമാ-മോ?
 
1   വേഗം വരാം ഞാന്‍ വീടങ്ങൊരുക്കി വേഗം വരാം ഞാന്‍
     വേഗം വരാം ഞാന്‍ വീടൊങ്ങൊരുക്കി ഓ ഓ ഓ
     എന്നു നീ അരുളിച്ചെയ്തപോല്‍ വരുവാന്‍ താമസമാമോ?
 
2   പീഡകളാലെ വലയും നിന്‍മക്കള്‍ പീഡകളാലെ
     പീഡകളാലെ വലയും നിന്‍മക്കള്‍ ഓ ഓ ഓ
     വീടൊന്നു കണ്ടു വിശ്രാമം വരുവാന്‍ താമസമാമോ?-
 
3   പാടുകളേറ്റ പാണികളാലെ പാടുകളേറ്റ
     പാടുകളേറ്റ പാണികളാലെ ഓ ഓ ഓ
     ഭക്തരിന്‍ കണ്ണീരന്‍പില്‍ തുടപ്പാന്‍ താമസമാമോ?-
 
4   തീരാ വിഷാദം നീ വന്നിടാതെ തീരാ വിഷാദം
     തീരാ വിഷാദം നീ വന്നിടാതെ ഓ ഓ ഓ
     നീ രാജ്യഭാരം ഏല്‍ക്ക വൈകാതെ താമസമാമോ?-

 Download pdf
33907118 Hits    |    Powered by Revival IQ