Search Athmeeya Geethangal

560. അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കും 
Lyrics : G.P
                            O Lord my God’
 
1   അത്യുന്നതന്‍ തന്‍ മറവില്‍ വസിക്കും ഭൃത്യരെത്ര സൗഭാഗ്യശാലികള്‍!
     മൃത്യുഭയം മുറ്റുമകന്നു പാടും അത്യുച്ചത്തില്‍ സ്വര്‍ഗ്ഗീയ സംഗീതം
         
          ഇത്രഭാഗ്യം വേറില്ല ചൊല്ലുവാന്‍ ഇദ്ധരയില്‍ നിശ്ചയമായ്
 
2   സര്‍വ്വശക്തന്‍ തന്‍ ചിറകിന്നു കീഴില്‍
     നിര്‍ഭയനായ് സന്തതം വാഴ്വൂ ഞാന്‍
     ഘോരതര മാരിയോ കൊടുങ്കാറ്റോ കൂരിരുട്ടോ പേടിപ്പാനില്ലൊന്നും-
 
3   ദൈവമെന്‍റെ സങ്കേതവും കോട്ടയും ദിവ്യസമാധാനവും രക്ഷയും
     ആപത്തിലും രോഗദു:ഖങ്ങളിലും ആശ്വാസവും സന്തോഷഗീതവും-
 
4   സ്നേഹിതരും ബന്ധുമിത്രരേവരും കൈവിട്ടാലും ഖേദിപ്പാനെന്തുള്ളു!
     വാനം ഭൂമി മാറിപ്പോയീടിലും തന്‍
     വാഗ്ദത്തമോ നില്‍ക്കും സുസ്ഥിരമായ്-                                          G.P

 


 Download pdf
34198407 Hits    |    Powered by Revival IQ