Search Athmeeya Geethangal

250. അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന 

 

          അതാ കേള്‍ക്കുന്നു ഞാന്‍ ഗതസമന തോട്ടത്തിലെ
          പാപിയെനിക്കായ് നൊന്തലറിടുന്ന പ്രിയന്‍റെ ശബ്ദമതേ!
 
1   ദേഹമെല്ലാം തകര്‍ന്നു ശോകം നിറഞ്ഞവനായ്
     ദേവാധിദേവാ! നിന്‍സുതന്‍ എനിക്കായ് പാടുകള്‍ പെട്ടിടുന്നേ-
 
2   അപ്പാ ഈ പാനപാത്രം നീക്കുക സാദ്ധ്യമെങ്കില്‍
     എന്നിഷ്ടമല്ല നിന്നിഷ്ടമാകട്ടെ എന്നവന്‍ തീര്‍ത്തുരച്ചു-
 
3   പ്രാണവേദനയിലായ് പാരം വിയര്‍ത്തവനായ്
     എന്‍പ്രാണനായകന്‍ ഉള്ളം തകര്‍ന്നിതാ
     യാചന ചെയ്തിടുന്നേ-
 
4   ദുസ്സഹ വേദനയാല്‍ മന്നവനേശു താനും
     മൂന്നുരു ഊഴിയില്‍ വീണു പ്രാര്‍ത്ഥിച്ചല്ലോ
     പാപി എന്‍രക്ഷയ്ക്കായി-
 
5   സ്നേഹത്തിന്‍ ഇമ്പവാക്കാല്‍ ആശ്വാസമേകുമവന്‍
     കഷ്ടസമയത്തില്‍ ആശ്വാസം കാണാതെ
     വിങ്ങി വിലപിക്കുന്നേ-
 
6   എന്നെയും തന്നെപ്പോലെ മാറ്റും ഈ മാ സ്നേഹത്തെ
     എണ്ണിയെണ്ണി ഞാന്‍ ഉള്ളം നിറഞ്ഞല്ലാ നാളും പുകഴ്ത്തിടുമേ

 Download pdf
34198347 Hits    |    Powered by Revival IQ