Search Athmeeya Geethangal

364. തങ്കനിറമെഴും തലയുടയോനേ 
Lyrics : K.V.S
1   തങ്കനിറമെഴും തലയുടയോനേ!- ദേവാ!
     നിങ്കഴലിണപണിവോര്‍ ധന്യരാമേ
 
2   നിന്നുടയ തിരുമുഖം പാര്‍ത്തുകൊണ്ടു -നിന്‍റെ
     സന്നിധിയില്‍ നിന്നുടുന്നോര്‍ ഭാഗ്യവാന്മാര്‍
 
3   ആയിരം ദിനങ്ങളെക്കാള്‍ നിന്‍റെ മുമ്പില്‍-ഒരു
     വാസരം കഴിപ്പതതി മോദമല്ലോ
 
4   ഭൂതലമടിയാര്‍ക്കൊരു പരദേശം ഞങ്ങള്‍
     വീടുനോക്കിയോടുന്നിതാ പ്രിയ നാഥാ!
 
5   നിന്‍മുഖത്തിന്‍ വെളിച്ചത്താല്‍ ഞങ്ങളെ നീ-നിത്യ
     നന്മയില്‍ നടത്തിടുക യേശുനാഥാ!
 
6   ഇമ്പമേറും തിരുമൊഴി കേട്ടു ഞങ്ങള്‍-തെല്ലും
     തുമ്പമെന്യേ നിന്‍പാദം വണങ്ങിടട്ടെ
 
7   താമരകള്‍ വിടര്‍ത്തുന്ന രവിപോലെ-മുഴു
     യാമിനിയില്‍ വിളങ്ങുന്ന ശശിപോലെ
 
8   പൈതലിന്നു പാല്‍കൊടുക്കു മമ്മപോലെ-പരി
     ശോഷിതമാം കുളത്തിനു മഴപോലെ
 
9   നീയിരിക്ക ഞങ്ങള്‍ക്കെന്നും ചാരുരൂപാ!-നിന്‍റെ
     തൂമൊഴികള്‍ കേള്‍പ്പിക്കുക ഗുരുനാഥാ!-                            K.V.S      

 Download pdf
33907228 Hits    |    Powered by Revival IQ