Search Athmeeya Geethangal

345. പതിനായിരത്തില്‍ അതിസുന്ദരനാം  
Lyrics : George Peter, Chittoor
രീതി: ഏതൊരു കാലത്തും
         
പതിനായിരത്തില്‍ അതിസുന്ദരനാം
അവനുന്നതനെന്‍ പ്രിയനാം
ആദിയും അന്തവും ജീവനുള്ളവനും
അല്‍ഫയോമേഗയുമവനാം
 
1   എന്നാത്മ രക്ഷകന്‍ എന്‍ ജീവനായകന്‍
     എന്നാത്മ സ്നേഹിതന്‍ ശ്രീയേശുനായകന്‍-
 
2   ദേവാധിദേവനും രാജാധിരാജനും
     കര്‍ത്താധി കര്‍ത്തനും ശ്രീയേശു നായകന്‍
 
3   മൂറിന്‍ തൈലം പോല്‍ സൗരഭ്യമാര്‍ന്നവന്‍
     ദേവദാരുപോല്‍ ഉല്‍ക്കൃഷ്ടനാമവന്‍-
 
4   ജീവജാലങ്ങള്‍ക്കാഹാരമേകുവോന്‍
     ജീവന്നുറവയായ് പിളര്‍ന്ന പാറയും-       

 Download pdf
48673372 Hits    |    Powered by Oleotech Solutions