Search Athmeeya Geethangal

722. ഞാനോരിക്കല്‍ ഞാനൊരിക്കല്‍ എ 
Lyrics : M.E.C.
ഞാനോരിക്കല്‍ ഞാനൊരിക്കല്‍ എത്തുമെന്‍റെ നാട്ടില്‍
ഞാനൊരിക്കല്‍ എത്തുമൊട്ടും കണ്ണീരില്ലാ വീട്ടില്‍
എന്‍റെ കര്‍ത്താവിന്‍റെ വീട്ടില്‍
 
1   തീരുമെന്‍റെ യാത്രയുടെ ക്ലേശമെല്ലാം തീരും
     ചേരും ഞാനെന്‍ പ്രിയതമന്‍റെ വീട്ടില്‍ ചെന്നുചേരും
     ദൂരമധികമില്ലിനി-നേരമധികമില്ലിനി കുരിശെടുത്തു പോകുമെന്‍
     തീര്‍ത്ഥയാത്ര തീര്‍ന്നിടും നാട്ടില്‍ ചെന്നു ചേര്‍ന്നിടും-
 
2   വീടൊരു കൂടാരമാകും ഭൗമഭവനമിന്നു
     കൈപ്പണിയല്ലാത്ത ദിവ്യ നിത്യഭവനമന്നു
     ഇന്നിഹത്തിലന്യനാം വിണ്ണിലെത്തി ധന്യനാം
     ഇന്നു കണ്ണുനീരിന്‍റെ താഴ്വരയില്‍ തുടരുന്നു ഹൃദി പ്രത്യാശ വിടരുന്നു
 
3   അല്ലിലും പകലിലും വന്‍ ശോധനകള്‍ ഉണ്ട്
     അല്ലലെനിക്കാരുമറിയാത്തവയിന്നുണ്ട്
     അന്നതെല്ലാം തീര്‍ന്നിടും, കണ്ണുനീരു തോര്‍ന്നിടും അല്ലലെല്ലാം ഓടിടും            
     ഹല്ലേലുയ്യാ പാടിടും വിരുതുകള്‍ ഞാന്‍ നേടിടും-                               
 
M.E.C

 Download pdf
33906735 Hits    |    Powered by Revival IQ