Search Athmeeya Geethangal

818. ഞാനെന്തിന്നാകുലനായിടുന്നുലകിൽ 
Lyrics : T.K.S.

(രീതി: മാനസമോദക)

ഞാനെന്തിന്നാകുലനായിടുന്നുലകിൽ
കാവലിന്നുണ്ടുലകാധിപതി
താനെന്റെ താതനും ഞാനവൻ മകനും
ആകയാൽ ഭാഗ്യവാൻ ഞാൻ

1. കാൽവറി നാഥൻ തൻ വിലയേറും
ചെന്നിണമെൻ വിലയായ്
നൽകിയല്ലോ താൻ വീണ്ടെടുത്തെന്നെ
കൈവിടുമോ പിന്നെ?

2. സങ്കടം തിങ്ങിയുളളം കലങ്ങി-
യെൻ മനമുരുകിടവേ
തൻകരം മൂലം താങ്ങിത്തലോടും
വൻ കനിവോടയവൻ

3. താതനെൻ ചുറ്റും കാവലിന്നായ്
ദൂതരിൻ പാളയവും
പാതയിൽ ദീപമായ് തിരുമൊഴിയും
നൽകി നടത്തുമല്ലോ

4. ശാശ്വത ഭുജമെൻ കീഴിലുളളതിനാൽ
ആശ്വസിക്കാം ദിനവും
നാസ്തിത്വത്തിൻമേൽ ഭൂമിയെ
തൂക്കും ഈശനെന്നാശ്രയമാം.

 


 Download pdf
33906920 Hits    |    Powered by Revival IQ