Search Athmeeya Geethangal

526. ഞാനെന്‍റെ നാഥനാമേശുവോടുകൂടെ 
Lyrics : T.K.S.
ഞാനെന്‍റെ നാഥനാമേശുവോടുകൂടെ
ആനന്ദമായെന്നും വാണിടുമേ
ഇഹലോകദുരിതങ്ങളഖിലം മറന്നിടും
സകലസന്തോഷവും കൈവന്നിടും
 
2   എനിക്കായി കുരിശില്‍ വച്ചുറക്കെ കരഞ്ഞൊരു
     തിരുമുഖം ഞാനന്നു കണ്ടിടുമേ
     ഇരുമ്പാണികളാലേറ്റ മുറിവോടു കൂടിയ
     തിരുകൈകാല്‍കള്‍ മോദാല്‍ മുത്തിടുമേ-
 
3   യൂദന്മാര്‍ നിന്ദിച്ചു ക്രൂശിച്ച നാഥനെ
     ദൂതന്മാര്‍ വന്ദിച്ചു നിന്നിടുമ്പോള്‍
     അഗതികളാമവന്നനുഗാമികള്‍ തന്‍റെ
     അരികില്‍ നിന്നതിമോദം പൂണ്ടിടുമേ-
 
4   ഉടലിതു വെടിഞ്ഞെന്നാലുടനെ ക്രിസ്തേശുവി-
     ന്നടുത്തണഞ്ഞിടുമതു നിര്‍ണ്ണയമേ
     അതിന്നായിട്ടതിയായി കൊതിയോടിക്ഷിതി തന്നില്‍
     സ്ഥിതിചെയ്യും മൃതിയോളമതിമോദമേ-                                       

 Download pdf
33907321 Hits    |    Powered by Revival IQ