Search Athmeeya Geethangal

494. ഞാനെന്‍റെ കര്‍ത്താവിന്‍ സ്വന്തം 
Lyrics : M.E.C.
ഞാനെന്‍റെ കര്‍ത്താവിന്‍ സ്വന്തം സ്വരക്തത്താല്‍
താനെന്നെ വാങ്ങിയതാല്‍ ദയ തോന്നിയെന്നെത്തന്‍
മകനാക്കിത്തീര്‍ത്തൊരു സ്നേഹം മറക്കാവതോ?
 
1   കൃപയാലെ ദൈവം ക്രിസ്തുവിലെന്നെ കണ്ടു യുഗങ്ങള്‍ക്കു മുന്നേ
    അന്നേ ബലിയാകാന്‍ ദൈവകുഞ്ഞാടിനെ കരുതിയെനിക്കായവന്‍-
 
2   തന്‍മക്കളെത്തന്‍ കണ്മണി പോലെയുണ്മയില്‍ കാക്കുന്നതാലെ
    കലങ്ങാതെയുലകില്‍ ഞാന്‍ കുലുങ്ങാതെ ധൈര്യമായ്
    അനുദിനം വാഴുന്നു ഹാ!-
 
3   കര്‍ത്താവെന്നെത്തന്‍ കൂടാരമറവില്‍ കാത്തിടും കഷ്ടത വരികില്‍
    ചുറ്റുമെതിര്‍ക്കുന്ന ശത്രുക്കള്‍ മുമ്പില്‍ ഞാന്‍ മുറ്റും ജയം നേടിടും-
 
4   ഒന്നേയെന്നാശ തന്‍ സന്നിധാനം ചേര്‍ന്നെന്നുമാനന്ദഗാനം
    പാടിപ്പുകഴ്ത്തിത്തന്‍ മന്ദിരത്തില്‍ ധ്യാനം ചെയ്തെന്നും പാര്‍ത്തിടണം-         

 Download pdf
33907185 Hits    |    Powered by Revival IQ