Search Athmeeya Geethangal

680. അതിശയമായ് അനുഗ്രഹമായ് 
Lyrics : J.V.J
          അതിശയമായ് അനുഗ്രഹമായ്
          അവനെന്നോടുകൂടെയുണ്ട് (2)
          ആനന്ദമായ് ആശ്വാസമായ്
          അവനെന്നാളും കൂടെയുണ്ട് (4)
 
1   പാരിലെന്നെ തേടി-യീ പാപിയെന്നെ നേടി
     യേശുവിന്‍ സ്നേഹം (2)
     തന്നോടു ചേര്‍ത്തെന്നെയും... ഹോയ്
     തന്നോടു ചേര്‍ത്തെന്നെയും (2)
 
2   അവനെന്‍റെ പ്രിയന്‍ ഞാനവന്‍ തോഴന്‍
     ആകുലമകറ്റി മാറോടു ചേര്‍ത്തു (2)
     വീഴാതെന്നെ കാക്കുന്നു.....ഹോയ്
     വീഴാതെന്നെ കാക്കും (2)
 
3   അനുദിനവും ചാരെ അവനെന്‍റെ
     മിത്രം ഭാരങ്ങളേതും സാരമില്ലാതെ (2)
     ആനന്ദമായ് നടത്തും...ഹോയ്
     ആനന്ദമായ് നടത്തും (2)
4   അല്ലലെല്ലാം തീരും ആത്മനാഥന്‍ വന്നാല്‍
     ചേര്‍ന്നിടും ഞാനും പ്രിയന്‍റെ വീട്ടില്‍ (2)
     കണ്ണീരില്ലാ വീട്ടില്‍....ഹോയ്
     കണ്ണീരില്ലാ വീട്ടില്‍ (2)-                                                           J.V.J

 Download pdf
34198339 Hits    |    Powered by Revival IQ