Search Athmeeya Geethangal

959. ഞാനെന്നു കാണുമെന്‍റെ ഭവ 
Lyrics : K.V.S.
രീതി: എന്‍പ്രിയ രക്ഷകനെ
 
ഞാനെന്നു കാണുമെന്‍റെ ഭവനമാ-മാനന്ദ മന്ദിരത്തെ
ഹീനമായുള്ളൊരീ ലോകവുമെന്നുടെ
ദീനതയേറുമീ ദേഹവും വിട്ടിനി-
 
1   ഇദ്ധരയില്‍ വസിക്കും ദിനമെല്ലാം കര്‍ത്തനില്‍ നിന്നകന്നു
     പാര്‍ത്തിടുന്നെന്നു തന്നെ എനിക്കിതാ വ്യക്തമായ് തോന്നിടുന്നു
     ഇത്തിരശ്ശീലയകന്നു വെളിച്ചമങ്ങുജ്ജ്വലിക്കും പുരം
     കാണ്മാന്‍ കൊതിക്കുന്നു-
 
2   ദൈവതേജസ്സു തിങ്ങി വിളങ്ങിടും ദിവ്യ നഗരമതില്‍
     എത്തിനോക്കിടുവാനും ഇരുളിന്നു ശക്തിയുണ്ടാകയില്ല
     ഇപ്പുരി തന്‍റെ മനോഹര കാന്തിയില്‍
     നിത്യം നടന്നിടും ജാതികളേവരും-
 
3   പാപമടുത്തിടാത്ത പുരമതില്‍ പാവനമാനവന്‍മാര്‍
     പാരിലെ മാലൊഴിഞ്ഞു സുവിശ്രമം പാരമിയന്നിടുന്നു
     പാപരിന്‍ ദ്വേഷമാമസ്ത്രങ്ങളിങ്ങുള്ള
     പാരത്രികാനന്ദം ഭഞ്ജിക്കയില്ലല്ലോ-
 
4   കണ്ണീരവിടെയില്ല-കലുഷത കാണുവാന്‍ പോലുമില്ല
     ദുര്‍ന്നയമെന്നതില്ല-ദുരാശയാല്‍ ദൂഷിതരാരുമില്ല
     പൂര്‍ണ്ണസുഖപ്രദമാമീ നഗരത്തില്‍
     പൂകുവോര്‍ക്കില്ലൊരു ദു:ഖവിചാരവും
 
5   രോഗമെല്ലാമകലും വിശിഷ്ടമാം ദേഹമഭി ലഭിക്കും
     തീരെയൊഴിഞ്ഞു പോകും -മൃതി നിത്യജീവനെനിക്കുദിക്കും
     ദൈവപിതാവിനെ വാഴ്ത്തിയനുദിനം
     മേവുമവനുടെ സന്നിധിയിലഹം-                               

 Download pdf
33907002 Hits    |    Powered by Revival IQ