Search Athmeeya Geethangal

424. ഞാനുമെന്‍റെ ഭവനവുമോ ഞങ്ങള്‍ 
Lyrics : A.V.
ഞാനുമെന്‍റെ ഭവനവുമോ ഞങ്ങള്‍ യഹോവയെ സേവിക്കും
നന്മ ചെയ്തു ജീവിക്കും വന്‍ നന്മകള്‍ ഘോഷിക്കും-
 
1   ഭാരങ്ങള്‍ നേരിടും നേരത്തില്‍ ഒന്നായ് വന്നിടും നിന്‍സവിധേ
    ഭാരങ്ങളെല്ലാമകന്നു പാലിക്കുമന്ത്യത്തോളം-
 
2   കാര്‍മേഘക്കാറുകളേറിടിലും കാണാതെന്‍ ചാരത്തെത്തുന്നു
    എന്‍ഭവനത്തിലെന്നേശു പാര്‍ത്തിടും നല്ല നാഥനായ്-
 
3   എന്‍റെ വീട്ടിലെന്നേശുവുണ്ട് ജയത്തിന്‍ ഉല്ലാസഘോഷമുണ്ട്
    ഹല്ലേലുയ്യാ ഗീതം പാടി വാഴ്ത്തിടും എന്നെന്നേക്കുമായ്-
 
4   വിശ്വാസവീരരായ്ത്തീരുന്ന വീരസാക്ഷികളേറിടുവാന്‍
     എന്‍ഭവനത്തിലെന്‍ സാക്ഷ്യം പാലിക്കും നന്നായ് എന്നുമേ-          

 Download pdf
33907010 Hits    |    Powered by Revival IQ