Search Athmeeya Geethangal

753. ഞാന്‍... സ്നേഹവാനേശുവിന്‍ നാമ 
 
ഞാന്‍... സ്നേഹവാനേശുവിന്‍ നാമത്തെ എന്നെന്നും വാഴ്ത്തിടുമേ
രക്ഷകനാം എന്‍റെ യേശുനാഥന്‍ പാപിയാം എന്നെയും സ്നേഹിച്ചതാല്‍
         
          ഈ ദിവ്യസ്നേഹത്തിനായ് ഞാനെന്തു ചെയ്തിടണം
          വാഴ്ത്തിടും തന്‍ നാമത്തെ- ഞാന്‍
 
2   രോഗങ്ങള്‍ വന്നിടും നേരത്തവന്‍ ചാരേ അണഞ്ഞെന്നെ ഉദ്ധരിക്കും
3   സാത്താന്യശോധന വന്നിടുമ്പോള്‍ സമ്പൂര്‍ണ്ണവിജയം തന്നിടുന്നു
4   ആത്മാവിലെന്നെ നിറച്ചുകൊണ്ട് സ്വര്‍ഗ്ഗീയസന്തോഷം നല്‍കിടുന്നു
5   ദൈവത്തിന്നിഷ്ടം ഞാന്‍ ചെയ്തിടുവാന്‍ ദൈവവഴിയില്‍ നടത്തുന്നെന്നെ
6   മേഘത്തിലേശുതാന്‍ വന്നിടുമ്പോള്‍ എന്നെയും ചേര്‍ത്തിടും നിശ്ചയമായ്
 

 Download pdf
33906881 Hits    |    Powered by Revival IQ