Search Athmeeya Geethangal

793. ഞാൻ വരുന്നു ക്രൂശിങ്കൽ 
Lyrics : T.K.
“I am coming to the Cross”
 
1. ഞാൻ വരുന്നു ക്രൂശിങ്കൽ
സാധു ക്ഷീണൻ കുരുടൻ
സർവ്വവും എനിക്കെച്ചിൽ
പൂർണ്ണരക്ഷ കാണും ഞാൻ

ശരണമെൻ കർത്താവേ!
വാഴ്ത്തപ്പെട്ട കുഞ്ഞാടേ!
താഴ്മയായ് കുമ്പിടുന്നു
രക്ഷിക്കയെന്നെയിപ്പോൾ

2. വാഞ്ഛിച്ചു നിന്നെയെത്ര
ദോഷം വാണെന്നിൽ എത്ര?
ഇമ്പമായ് ചൊല്ലുന്നേശു
ഞാൻ കഴുകിടും നിന്നെ

3. മുറ്റും ഞാൻ തരുന്നിതാ
ഭൂനിക്ഷേപം മുഴുവൻ
ദേഹം ദേഹി സമസ്തം
എന്നേക്കും നിന്റേതു ഞാൻ

4. വാഗ്ദത്തം എന്നാശ്രയം
രക്തം ഉപയോഗിച്ചു
പൂഴിയിൽ താഴ്ത്തുന്നെന്നെ
യേശുവോടു ക്രൂശിച്ചു

5. യേശുവെന്നാത്മത്തെ
നിറയ്ക്കുന്നു പൂർത്തിയായ്
സുഖമുണ്ടുപൂർണ്ണമായ്
മഹത്വം കുഞ്ഞാട്ടിന്നു

6. എന്നാശ്രയം യേശുവിൽ
വാഴ്ത്തപ്പെട്ട കുഞ്ഞാട്ടിൽ
താഴ്മയായ് കുമ്പിടുന്നു
രക്ഷിക്കുന്നിപ്പോളേശു.

 Download pdf
33907355 Hits    |    Powered by Revival IQ