Search Athmeeya Geethangal

695. ഞാന്‍ യഹോവയെ എല്ലാനാളും 
Lyrics : K.V.H.
ഞാന്‍ യഹോവയെ എല്ലാനാളും വാഴ്ത്തിടും സ്തുതി പാടിടും
എന്‍റെ നാവില്‍ തന്‍സ്തുതിഗീതം എന്നുമെന്നുമിരുന്നിടും
 
1   എന്‍റെ സങ്കടയാചനയ്ക്കവന്‍ ഉത്തരം തന്നനുഗ്രഹിച്ചു
     ഞാന്‍ ഭയപ്പെടും നേരമെന്നുടെ ചാരെ വന്നു വിടുവിച്ചു-
 
2   മാനസം തകര്‍ന്നിടും വേളയില്‍ ചാരെ വന്നവന്‍ താങ്ങിടും
     തന്‍റെ ഭക്തരിന്‍ പ്രാണനെയവന്‍ കാത്തിടും പരിപാലിക്കും-
 
3   യാഹിനെ ഭയമുള്ള ഭക്തരിന്‍ കണ്ണുനീരവന്‍ കണ്ടിടും
     തന്‍വചനമയച്ചു ഭക്തരെ തല്‍ക്ഷണം വിടുവിച്ചിടും-

 Download pdf
33907413 Hits    |    Powered by Revival IQ