Search Athmeeya Geethangal

1120. ഞാന്‍ ചെയ്ത പാതകം എങ്ങനെ പോം? 
Lyrics : J.E.
1   ഞാന്‍ ചെയ്ത പാതകം എങ്ങനെ പോം? പാപനാശകന്‍ എവിടെയുണ്ട്?
     ശ്രീയേശു രക്ഷകന്‍ പാപികള്‍ക്കായ്-ക്രൂശില്‍ പ്രാണനെ വിട്ടില്ലയോ?
         
          കൊടുംപാപിയെന്നെ രക്ഷിപ്പാന്‍ രക്ഷിപ്പാന്‍
          കൊടുംപാപിയെന്നെ രക്ഷിപ്പാന്‍ ഹല്ലേലുയ്യാ
          തിരുതലയിലവന്‍ മുള്‍മുടി ധരിച്ചാന്‍ കൊടുംപാപിയെന്നെ രക്ഷിപ്പാന്‍
 
2   ലോകത്തിന്‍ പാപികള്‍ മോക്ഷം ചേരാന്‍-അവന്‍ കണ്ണീരൊഴുക്കിയല്ലോ!
     ദാഹിക്കുന്ന നരര്‍ ജീവ ആറ്റില്‍ ദാഹം തീര്‍പ്പതിന്നായ് വരട്ടെ-
 
3   പാപിയാമെന്നുടെ പാപമോര്‍ത്തു-മനസ്താപത്തോടെ വന്നപ്പോള്‍
     കല്ലുള്ളം നീക്കി തന്‍ ആത്മാവിനാല്‍ തന്നു മാര്‍ദ്ദവമാം ഹൃദയം-
 
4   പാപികളേവര്‍ക്കും രക്ഷനല്‍കാന്‍-അവന്‍ പ്രാപ്തനാം കര്‍ത്തനല്ലോ
     പാപമുപേക്ഷിച്ചു കര്‍ത്തനില്‍ നീ നമ്പു മോക്ഷം ചേരാം നിനക്കു-
 
5   ഇത്രഭാഗ്യം തന്ന യേശുവിന്നു-പ്രതി ഞാനെന്തുകൊടുക്കേണ്ടു-എന്‍റെ
          പൂര്‍ണ്ണശക്തിയോടെ തന്‍നാമത്തെ എന്നും വാഴ്ത്തിപുകഴ്ത്തിടുമേ

 Download pdf
33906959 Hits    |    Powered by Revival IQ