Search Athmeeya Geethangal

532. ഞങ്ങളുടെ വാസസ്ഥലമെന്നും 
Lyrics : K.V.S.
90-ാം സങ്കീര്‍ത്തനം  ഹിന്ദുസ്ഥാന്‍ മുന്‍ഗതി-ഏകതാളം
         
ഞങ്ങളുടെ വാസസ്ഥലമെന്നും പരന്‍ നീ
ഭംഗമില്ലുലകിന്നും മലകള്‍ക്കും ബഹുമുന്‍-നീ
 
1   നാശത്തില്‍ തിരിക്കുന്നു മാനുജകുലത്തെ നീ
     നാശത്തില്‍നിന്നു വീണ്ടും വരുത്തുന്നായവരെ-നീ
 
2   ആയിരം സമകള്‍ നിന്‍ കാഴ്ചയില്‍ തലേനാള്‍ പോല്‍
     നായകാ! നിനക്കായതൊരു യാമമതുതാന്‍-നീ
 
3   വന്‍വെള്ളമതുപോല്‍ നീ തള്ളിടും നരന്മാരെ
     വന്‍നിദ്രയതുപോല്‍ രാവിലെ പുല്ലിന്‍ സ്ഥിതിപോല്‍-നീ
 
4   ആയുസ്സെത്രയുമല്‍പ്പം കൂടിടുകിലും ദു:ഖം
     വേഗത്തിലറുക്കപ്പെട്ടകന്നിടും ക്ഷണത്തില്‍-നീ
 
5   കാരുണ്യങ്ങളാല്‍ ഞങ്ങള്‍ക്കേകിടേണം നീ തൃപ്തി
     ആകില്‍ ഞങ്ങളെന്നാളും ആനന്ദിച്ചുകൊള്ളും-നീ
 
6   ഞങ്ങളിന്‍ ഹൃദയം നിന്നുടെ ജ്ഞാനം ഗ്രഹിച്ചിടാന്‍
     ഞങ്ങളിന്‍ ദിനമെല്ലാം എണ്ണുവാനരുള്‍ക-നീ-           

 Download pdf
33906860 Hits    |    Powered by Revival IQ