Search Athmeeya Geethangal

1218. അതിരാവിലെ തിരുസന്നിധി 
Lyrics : P.M.K
അതിരാവിലെ തിരുസന്നിധി അണയുന്നൊരു സമയേ
അതിയായ് നിന്നെ സ്തുതിപ്പാന്‍ കൃപയരുള്‍ക-യേശുപരനേ!
 
1   രജനീയതിലടിയാനെ നീ സുഖമായ് കാത്ത കൃപയ്ക്കായ്
     ഭജനീയ! നിന്‍തിരുനാമത്തിന്നനന്തം സ്തുതിമഹത്ത്വം-
 
2   എവിടെല്ലാമീ നിശയില്‍ മൃതി നടന്നിട്ടുണ്ട് പരനേ!
     അതില്‍ നിന്നെ പരിപാലിച്ച കൃപയ്ക്കായ് സ്തുതി നിനക്കേ-
 
3   നെടുവീര്‍പ്പിട്ടു കരഞ്ഞിടുന്നു പല മര്‍ത്യരീ സമയേ
     അടിയന്നുള്ളില്‍ കുതുകം തന്ന കൃപയ്ക്കായ് സ്തുതി-നിനക്കേ-
 
4   കിടക്കയില്‍ വച്ചരിയാം സാത്താനടുക്കാതിരിപ്പതിന്നെന്‍
     അടുക്കല്‍ ദൂതഗണത്തെ കാവലണച്ച കൃപയനല്‍പ്പം-
 
5   ഉറക്കത്തിനു സുഖവും തന്നെന്‍ അരികേ നിന്നു കൃപയാല്‍
     ഉറങ്ങാതെന്നെ ബലമായ് കാത്ത തിരുമേനിക്കു മഹത്ത്വം-
 
6   അരുണന്‍ ഉദിച്ചുയര്‍ന്നിക്ഷിതി ദ്യുതിയാല്‍ വിളങ്ങിടുംപോല്‍
     പരനേയെന്‍റെയകമേ വെളിവരുള്‍ക തിരുകൃപയാല്‍-      

 Download pdf
34198365 Hits    |    Powered by Revival IQ