Search Athmeeya Geethangal

109. ജീവോദനമായ യേശു-ദേവ 
Lyrics : K.V.S.
ജീവോദനമായ യേശു-ദേവ! വന്ദനം
          ദേവാധീശാ! നീയൊഴിഞ്ഞിങ്ങാരുള്ളാശ്രയം
 
1   ചാവിനെ വെന്നുയിര്‍ത്താവിയിന്‍ ജീവനീ-
     ഭൂവില്‍ നരര്‍ക്കരുളാന്‍ വാനില്‍ നിന്നിറങ്ങിയ-
 
2   മണ്‍മയനാമാദാമിന്‍ വഴിയായ് വന്ന
     മൃണ്‍മയ ശരീരത്തെ മണ്ണില്‍ നിന്നുയര്‍ത്തുന്ന-
 
3   ലംഘനത്താല്‍ നരസംഘമശേഷവും
     സംക്രമിച്ച മരണശങ്കയൊഴിക്കും ദിവ്യ
 
4   പാവനമാം തിരുച്ചോരയിനാലെന്നെ
     ദേവസവിധം തന്നില്‍ സേവിപ്പാന്‍ നിയമിച്ച-
 
5   നിന്‍ വദനം തന്നില്‍നിന്നു തൂകും കൃപ
     എന്‍ വിവശതയെല്ലാമൊന്നായകറ്റിടുന്നു-            K.V.S

 Download pdf
34198343 Hits    |    Powered by Revival IQ