Search Athmeeya Geethangal

1132. ജീവിതയാത്രക്കാരാ! കാലടികളെ 
ജീവിതയാത്രക്കാരാ! കാലടികളെങ്ങോട്ട്?
നാശത്തിന്‍ പാതയോ ജീവന്‍റെ മാര്‍ഗ്ഗമോ?
ലക്ഷ്യം നിന്‍ മുമ്പിലെന്ത്?
 
1   അന്‍പി രൂപി യേശുനാഥന്‍ നിന്നെ വിളിക്കുന്നില്ലേ?
     പോകല്ലേ നീ അന്ധനായി ലോകസൗഭാഗ്യം തേടി
     പൊന്നിന്‍ ചിറകു നിനക്കു മീതേ കര്‍ത്തന്‍ വിവരിച്ചതു കാണുന്നില്ലേ?
     സൂര്യനിന്‍ താപമോ ഘോരമാം മാരിയോ
     നിന്നെ അലട്ടാ എന്‍ പൊന്മകനേ-
 
2   വൈഷമ്യമാം മേടുകളെ എങ്ങനെ നീ കടക്കും ?
     എങ്ങനെ നീ യോര്‍ദ്ദാനിന്‍റെ അക്കരെ ചെന്നു ചേരും?
     നിന്‍ തോണിയില്‍ കര്‍ത്തനേശുവുണ്ടോ?
     നിന്‍ നാവില്‍ പ്രാത്ഥനാ ഗാനമുണ്ടോ?
     പുത്തന്‍ ഗാനങ്ങളും പാടിസ്തുതിക്കുവാന്‍
     ഹൃത്തടേ സ്വര്‍ഗ്ഗീയ ശാന്തിയുണ്ടോ ?
 
3   സ്വര്‍ഗ്ഗ പുരേ നീ കേള്‍ക്കുന്നില്ലേ സീയോനിന്‍ ഗാനശബ്ദം?
     വേണ്ടയോ നിന്‍ സ്വന്തമായി സ്വര്‍ഗ്ഗീയ സന്തോഷങ്ങള്‍?
     വാനത്തേരില്‍ മേഘാരൂഢനായി വേഗം വരുന്നേശു രാജനവന്‍
     ചേര്‍ക്കുവാന്‍ നിന്നെയും ശുദ്ധരിന്‍ സംഘത്തില്‍
     കണ്ണീരില്ലാ സ്വര്‍ഗ്ഗവാസം അതില്‍-

 Download pdf
34198414 Hits    |    Powered by Revival IQ