Search Athmeeya Geethangal

325. ശ്രീയേശു നാഥന്‍റെ മഹാത്മ്യമേ!  
Lyrics : T K Samuel, Elanthur
രീതി: ആനന്ദം ആനന്ദം ആനന്ദമേ
 
1   ശ്രീയേശു നാഥന്‍റെ മഹാത്മ്യമേ! ഹാ എത്രയോ രമ്യമേ!
     ആരാലും വര്‍ണ്യ-മല്ലാത്തവണ്ണ-മാണവന്‍ മാഹാത്മ്യം
 
2   മാലിന്യമേശാത്ത ജീവിതവും മാറാത്ത മാസ്നേഹവും
     മാനവപാപ മോചനവും ശ്രീ-മാനുവേലില്‍ മാത്രം
 
3   ആയിരമായിരമാളുകളില്‍ ആരിലും സൗന്ദര്യവാന്‍
     പാരിലുണ്ടാകും മാലുകളാകും മാറയില്‍ മാധുര്യവാന്‍
 
4   ഏതൊരു നേതാവുമീഭൂതലേ ചാവിന്നുമുന്‍ വീഴുമേ-
     നേതാവും മൃത്യു-ജേതാവും ക്രിസ്തു-നാഥനൊരാള്‍ മാത്രം
 
5   ലോകാധിപത്യം ഭരമേല്‍ക്കുവാന്‍ ആകെ തന്‍കീഴാക്കുവാന്‍
     ഏകാധികാരി-യായ് വാഴുവാനും യോഗ്യനവന്‍ മാത്രം-

 Download pdf
48659814 Hits    |    Powered by Oleotech Solutions