Search Athmeeya Geethangal

1248. ജീവിവത പൂവല്ലിയില്‍-പൊന്‍മലര്‍ 
Lyrics : M.E.C.
1   ജീവിവത പൂവല്ലിയില്‍-പൊന്‍മലര്‍ ചൂടി
     മേവിടും വധൂവര-ര്‍ക്കേവരും കൂടി
         
          മംഗളഗീതങ്ങള്‍-പാടിടുവിന്‍ മംഗളഗീതങ്ങള്‍-പാടിടുവിന്‍
          പാടിടുവിന്‍-പാടിടുവില്‍-മംഗളഗീതങ്ങള്‍
 
2   പാരിതിലിരുവരും-ഐകമത്യമായ്
     നിരന്തരം വിളങ്ങട്ടെ-ദൈവഭക്തരായ്
 
3   ദീപത്തിലൊളിയെപ്പോല്‍ തേന്‍സമം പൂവില്‍
     വേര്‍പെടാതിവരിനി വാഴണം ഭൂവില്‍-
 
4   മുമ്പേ ദൈവരാജ്യവും-നീതിയും തേടി
     അന്‍പില്‍ വാഴട്ടെയിവര്‍-ആനന്ദം നേടി-
 
5   ക്രിസ്തുവും സഭയും പോല്‍-ഏകദേഹമായ്
     ചേര്‍ന്നുപാര്‍ക്കണമിവര്‍-സ്നേഹഭാവമായ്-
 
6   യോഗ്യരായിവരെങ്ങും-പാരിതില്‍ പാര്‍ത്തു
     ഭാഗ്യം കൈവരും ഭാരം-യേശുവില്‍ ചേര്‍ത്തു-
 
7   മംഗളം സുമംഗളം മംഗളം പാടി
     മംഗളാത്മനേശുവെ-വന്ദിപ്പിന്‍ കൂടി-                                   M.E.C

 Download pdf
34198296 Hits    |    Powered by Revival IQ