Search Athmeeya Geethangal

726. ജീവിതക്കുരിശിന്‍ ഭാരം 
Lyrics : G.K
ജീവിതക്കുരിശിന്‍ ഭാരം ഏറിവന്നീടില്‍
പാവനകരങ്ങള്‍ നീട്ടി താന്‍ നടത്തിടും
         
          യേശുനാഥനെന്‍റെ കണ്ണുനീര്‍ തുടച്ചിടും
          തന്‍കരങ്ങള്‍ നീട്ടിയെന്നെത്താന്‍ തഴുകിടും
 
1   പാപികളെ പാവനരായുയര്‍ത്തിടുവാനായ്
     പാഴ്മരുവാം പാരിടത്തില്‍ തേടിവന്നവനാം-
 
2   ശത്രുവിന്നായ് ജീവരക്തം സര്‍വ്വമേകിയവന്‍
     മര്‍ത്ത്യരിലും ഉത്തമനാം കാത്തിടും നിത്യം-
 
3   വൈരികളെന്‍ ചുറ്റിനുമങ്ങാഞ്ഞടുത്താലും
     പാരിടമെനിക്കെതിരായാഞ്ഞുലഞ്ഞാലും-
 
4   മര്‍ത്യരെല്ലാം മാറിയാലും കൂടെ നിന്നിടും
     കത്തിടും മത്മാനസത്തെ മുത്തിടും നാഥന്‍-
 
5   ഭൂവിതിലെ ക്ലേശമേറെ നീളുകില്ലിനി
     ദൂതരുമൊത്തെത്തിടും താന്‍ ചേര്‍ത്തിടും ചാരേ

 Download pdf
34198397 Hits    |    Powered by Revival IQ